മമ്മൂക്കയുടെ ‘ബസൂക്ക’, ഒപ്പം സൂര്യയുടെ ‘കങ്കുവ’യും

1 min read

പ്രേക്ഷകര്‍ ഒരേപോലെ കാത്തിരുന്ന മമ്മൂക്കയുടെ ബസൂക്ക പോസ്റ്ററും സൂര്യയുടെ കങ്കുവ പോസ്റ്ററുമെത്തി. ദീപാവലി ദിനത്തില്‍ സൂര്യ തന്നെയായിരുന്നു തന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. കൂളിങ് ഗ്ലാസും ജാക്കറ്റുമണിഞ്ഞ് വമ്പന്‍ ഗെറ്റപ്പിലാണ് മമ്മൂക്കയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍. മറ്റു വ്യത്യസ്ത ലുക്കുകളിലുള്ള മമ്മൂട്ടിയുടെ ബസൂക്ക പോസ്‌റ്റേഴ്‌സും പുറത്തുവിട്ടിട്ടുണ്ട്. ഡിനോ ഡെന്നിസിന്റെ തിരക്കഥയില്‍ കൗശലക്കാരനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം ജിനു.വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായ കങ്കുവയുടെ പോസ്റ്ററും പ്രേക്ഷക ശ്രദ്ധനേടുന്നതാണ്. കയ്യില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന സൂര്യയെയാണ് പോസ്റ്ററില്‍ കാണാനാവുക. പീരിയോഡിക് ത്രീഡി ഇഫക്റ്റില്‍ ഇറങ്ങുന്ന ചിത്രം ശിവയാണ് സംവിധാനം ചെയ്യുന്നത്. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ദിഷ പഠാണിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. കങ്കുവ എന്ന ഗോത്രസമൂഹമാണ് സിനിമാ പശ്ചാത്തലം.

Related posts:

Leave a Reply

Your email address will not be published.