‘തേജസ്’ കാണാൻ അഭ്യർത്ഥിച്ച കങ്കണയെ ട്രോളി പ്രകാശ് രാജ്.
1 min read
പുതിയ സിനിമയായ ‘തേജസ്’ കാണാൻ ആളില്ല. സിനിമ കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് കങ്കണ. എന്നാൽ കങ്കണയുടെ അഭ്യർത്ഥനയെ പരിഹസിക്കുകയായിരുന്നു പ്രകാശ് രാജ്. സിനിമ കാണാൻ പ്രേക്ഷകർ തിയറ്ററിലെത്തിയില്ലെങ്കിൽ തിയറ്ററുകൾ നഷ്ടത്തിലാകുമെന്നും കുടുംബത്തോടൊപ്പം വന്ന് എല്ലാവരും ‘തേജസ്’ കാണണമെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ കങ്കണ അഭ്യർഥിച്ചത്
‘ഇന്ത്യയ്ക്ക് 2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും” എന്നായിരുന്നു പ്ലാറ്റ്‌ഫോമിൽ കുറിച്ചുകൊണ്ടുള്ള പ്രകാശ് രാജിന്റെ ട്രോൾ.