ഇനി കൈലാസത്തിലെത്താന്‍ ചൈനയില്‍ പോവേണ്ട
1 min read
ഇന്ത്യയില്‍ നിന്ന് തന്നെ കൈലാഷ് മാനസരോവര്‍ യാത്ര നടത്താന്‍ സൗകര്യമാകുന്നു.
ഇനി കൈലാസത്തിലെത്താന്‍ ചൈനയില്‍കൂടി പോവേണ്ട. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ നഭിദാംഗിലെ കെ.എം.വി.എന്‍ ഹട്‌സില്‍ നിന്ന് ലിപുലേഖ് പാസ്സിലേക്ക് കടക്കാനുള്ള വഴി തുറക്കുന്നു. ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷനാണ് പുതിയ റോഡ് പണിയുന്നത്. സെപ്തംബറോടെ റോഡ് പണി പൂര്‍ത്തിയാവും. ആറര കിലോമീറ്റര്‍ ദൂരത്തിലാണ് കെ.എം.വി.എന്‍ ഹട്ടില്‍നിന്ന് ലിപുലേഖ് പാസ്സിലേക്ക് റോഡ് പണിയുന്നത്.
നേരത്തെ ചൈന വഴിയാണ് കൈലാസ് മാനസരോവര്‍ യാത്ര നടത്തുന്നത്. കൊവിഡ് വന്നതോടെ മുടങ്ങിയ യാത്ര പിന്നെ പുനരംരംഭിച്ചിട്ടില്ല. ഒരുപാട് നിയന്ത്രണങ്ങളാണ് ഇന്ത്യന്‍സന്ദര്ശകര്ക്ക് ചൈന ഏര്‍പ്പെടുത്തിയിരുന്നത്.