ശിവരാജ്കുമാറിനെ പൊട്ടിച്ചിരിപ്പിച്ച് ജയറാമിന്റെ മിമിക്രി
1 min readതമിഴ് നടൻ പ്രഭുവിനെ അനുകരിച്ച് മാധ്യമപ്രവർത്തകരെ പൊട്ടിച്ചിരിപ്പിച്ച് ജയറാം. ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷനുവേണ്ടി മുംബൈയിലെത്തിയതായിരുന്നു അദ്ദേഹം. ജയറാമിന്റെ ആദ്യ കന്നട ചിത്രമാണ് ഗോസ്റ്റ്. പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുവിനെയും മണിരത്‌നത്തെയും അനുകരിച്ച് ശ്രദ്ധ നേടിയിരുന്നു ജയറാം. അത്തരം എന്തെങ്കിലും സംഭവം ഈ സിനിമയിൽ ഉണ്ടായോ എന്ന് മാധ്യമ പ്രവർത്തകയുടെ ചോദ്യം. അതിനു മറുപടിയായി വീണ്ടും പ്രഭുവിനെ അനുകരിക്കുകയായിരുന്നു ജയറാം. കന്നട സൂപ്പർസ്റ്റാർ ശിവരാജ്കുമാറും വേദിയിലുണ്ടായിരുന്നു.
പ്രഭുവിനെ അവതരിപ്പിച്ച് ജയറാം പറഞ്ഞത് ഇങ്ങനെയായിരുന്നു : ”ഇത് ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ കുഴപ്പമാവും. നാളെ ചെന്നൈയിൽ ചെല്ലുമ്പോൾ പ്രഭു വിളിച്ച് ചീത്ത പറയും”.
ജയറാമിന്റെ മിമിക്രി കണ്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വീഡിയോയിൽ കാണാം. ഒക്‌ടോബർ 19ന് റിലീസ് ചെയ്യുന്ന ഗോസ്റ്റിന്റെ സംവിധായകൻ എം.ജി.ശ്രീനിവാസ് ആണ്. ശിവരാജ്കുമാർ, ജയറാം, അനുപംഖേർ, പ്രശാന്ത് നാരായണൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.