ദര്‍ശനയുടെ ആലാപനം, ‘ജയ ജയ ജയ ജയ ഹേ’യിലെ ഗാനം പുറത്ത്
1 min read
ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‌ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്!സ് എന്റര്‍ടെയ്!ന്‍മെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം അശ്വതി ജയകുമാര്‍, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രന്‍, ധനകാര്യം അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട് എന്നിവരുമാണ്.