രജനികാന്തിന്റെ കൂളിംഗ് ഗ്ലാസ്സ് ചോദിച്ചു വാങ്ങിയ നടൻ

1 min read

ജയിലറിൽ രജനികാന്ത് ഉപയോഗിച്ച കൂളിംഗ് ഗ്ലാസാണ് ജാഫർ ചോദിച്ചു വാങ്ങിയത്

ജയിലർ താരം ജാഫർ സാദിഖിന് കൂളിംഗ് ഗ്ലാസ്സ് സമ്മാനമായി കൊടുത്തയച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ജയിലറിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനു ഇടയിലാണ് രജനികാന്തിന്റെ കണ്ണാട കിട്ടിയാൽ കൊള്ളാമെന്ന് ജാഫർ ആഗ്രഹിക്കുന്നത്. 

ജയിലറിന്റെ രാജസ്ഥാൻ ലൊക്കേഷനിൽ വച്ചു ഒരു ആക്ഷൻ സീനിൽ രാജ രജനികാന്ത് ധരിച്ചിരുന്ന കണ്ണട കണ്ടപ്പോൾ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ചു അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. ആ വച്ചിരിക്കുന്ന കണ്ണട എനിക്ക് തരുമോ? 

അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രൊഡക്ഷനിൽ ചോദിച്ചിട്ട് പറഞ്ഞാൽ മതിയൊ?കാരണം ഇത് എന്റേതല്ല. ഞാൻ ഇത് വാടകയ്ക്ക് എടുത്താണ്.  

ഷൂട്ടിംഗ് അവസാനിച്ച് പോകും മുൻപ് എല്ലാവരും കൂടിനില്ക്കുമ്പോൾ രാജനികാന്ത് എന്നെ വിളിച്ചു പറഞ്ഞു. കണ്ണാടി നിന്റെ അടുത്ത് വൈകാതെ എത്തുമെന്ന്. തലൈവർ വാക്ക് പറഞ്ഞതു പോലെ എന്റെ പിറന്നാൾ ദിനത്തിൽ ഒരുസമ്മാനം പോലെ ആ കൂളിംഗ് ഗ്ലാസ്സ് അദ്ദേഹം എനിക്ക് കൊടുത്തയച്ചു. ജാഫർ പറയുന്നു. 

വിക്രം സിനിമയിൽ വില്ലനായി തിളങ്ങിയ നടനാണ് ജാഫർ. 

 ഷാരൂഖ ഖാൻ നായകനായ ജവാൻ ആണ് ജാഫറിന്റെ പുതിയ ചിത്രം.

Related posts:

Leave a Reply

Your email address will not be published.