അക്രമി കാണാമറയത്ത്,മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ശാസ്തമംഗലെത്തെ വീട്ടിലും കയറിയെന്ന് സംശയം
1 min read
തിരുവനന്തപുരം: മ്യൂസിയത്തില്‍ നടക്കാനെത്തിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ശാസ്തമംഗലത്തെ വീട്ടിലും കയറി .ശ്രീരംഗം ലൈനിലെ ഒരു വീട്ടിലാണ് കയറിയത്.കുറവന്‍ കോണത്തെ വീട്ടില്‍ കയറിയ ആളുമായിസാമ്യമുണ്ട്..ഏപ്രില്‍ 20 നാണ് വിട്ടിനുള്ളില്‍ ചാടി കടന്നത്.മ്യൂസിയം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.കുറവന്‍ കോണത്തെ വീട്ടില്‍ അതിക്രമo നടത്തിയ ശേഷം നടന്നു പോകുന്ന ദ്യശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.കുറവന്‍ കോണത്തെ വീട്ടില്‍ കയറിയതും സ്ത്രീയെ ഉപദ്രവിച്ചതും ഒരാള്‍ തന്നെയെന്നാണ് നിഗമനം.
തിരുവനന്തപുരം മ്യൂസിയത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അഞ്ചാം ദിവസമായിട്ടും പിടിക്കാനാകാതെ പൊലീസ്. , പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുറവന്‍ കോണത്തെയും ശാസ്തമംഗലത്തേയും വീട്ടില്‍ അതിക്രമിച്ച് കയാറാന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.ചൊവ്വാഴ്ച രാത്രി 9.45 മണി മുതല്‍ പ്രതി കുറവന്‍ കോണത്തെ വീടിന്റെ പരിസരത്തുണ്ട്. അ!ര്‍ദ്ധരാത്രി 11.30 നാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകള്‍ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകര്‍ത്തത്. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നര വരെ ഇയാള്‍ ഇവിടെത്തന്നെയുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആള്‍ തന്നെ അല്ലേ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്. സംഭവത്തില്‍ കുറവന്‍കോണത്ത വീട്ടമ്മ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുറവന്‍കോണത്തിന് ഏറെ അകലെയല്ലാത്ത മ്യൂസിയം പരിസരത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. മ്യൂസിയത്തെ അതിക്രമത്തില്‍ തുടക്കം മുതല്‍ പൊലീസ് മെല്ലെപ്പോക്കിലായിരുന്നു. വിവാദമായതോടെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കുകയും രേഖാചിത്രം പുറത്ത് വിടുകയും ചെയ്തത്. പ്രതി പോയ ദിശ മനസ്സിലാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന പൊലീസ് വാദം യുവതി തള്ളി.