എന്റെ വസ്ത്രം എന്റെ സ്വാതന്ത്യം

1 min read

ചാന്‍സിന് വേണ്ടിയാണോ ഈ കാണിക്കല്‍; കമന്റിനെതിരെ അമൃത സാജു

താരങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യവും അതിന്മേലുള്ള വിചാരണയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. പ്രത്യേകിച്ചും നടിമാരുടെ വസ്ത്രം ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അധിക്ഷേപവും അശ്ശീല കമന്റുകളും ഉപദേശവുമായി അണ്ണമാരും എത്തും. എന്നാല്‍ അതിനുള്ള ചുട്ട മറുപടിയുമായി എത്തിയ നടിയും സേഷ്യല്‍ മീഡിയാ താരവുമായ അമൃത ശ്രദ്ധ നേടുകയാണ്. വസ്ത്രത്തിന്റെ ഇറക്കം നോക്കി ക്യാരക്ടര്‍ പറയുന്ന അണ്ണന്മാരെ നേരിടാന്‍ ഇപ്പോള്‍ താരങ്ങള്‍ സജ്ജരാണ്. കഴിഞ്ഞ ദിവസം അമൃത പങ്കുവച്ചൊരു വീഡിയോയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. അമൃതയുടെ വേഷം തന്നെയായിരുന്നു ഇവിടെയും വിഷയം. ഏതേലും പടത്തില്‍ ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! എന്നായിരുന്നു ഒരാളുടെ കമന്റ്.
അതിന് തനിക്കെന്താണ് പ്രശ്നം? ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെ വസ്ത്രങ്ങള്‍ ഇടും. ഇച്ചിരി അങ്ങാട് മാറി നിന്ന് കരഞ്ഞോ എന്നായിരുന്നു അമൃതയുടെ മറുപടി. വ്യക്തിപരമായ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെ ധൈര്യമായി നേരിട്ട അമൃതയെ പിന്തുണച്ച് നിരവധി താരങ്ങളും രംഗത്തു വന്നു. ഇവിടംകൊണ്ടും കഴിയുന്നില്ല. അമൃതയെ പിന്തുണച്ചവര്‍ക്കുള്ള മറുപടിയായി അടുത്ത്.


‘അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.. അതില്‍ കൈ കടത്തരുത്… ഫോളോവേഴ്സ് കൂടാന്‍ തുണിയുടെ അളവ് കുറക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈ കടത്തരുത്.. സ്വയം പ്രഖ്യാപിത ഐശ്വര്യ റായ് ( കേരളം ) ആവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. അതില്‍ കൈ കടത്തരുത്…ഞാന്‍ സെച്ചിടെ വല്യ ഫേന്‍ ആണെന്ന് പറഞ്ഞു കമന്റ് ബോക്സില്‍ തേന്‍ ഒഴിക്കുന്ന ഊളകളെ കെയര്‍ ചെയ്യാനും (റിപ്ലൈ വഴി )നെഗറ്റീവ് പറയുന്നവരെ മാറ്റി നിര്‍ത്തി കരയിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. കൈ കടത്തരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനുള്ള അമൃതയുടെ മറുപടി ചാട്ടൂളിപോലെയായിരുന്നു.
എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഡ്രസ് ഞാന്‍ ഇടുന്നതിന് നിന്റെ ഒന്നും വീട്ടില്‍ വന്ന് പെര്‍മിഷന്‍ മേടിക്കേണ്ട ഗതികേട് എനിക്ക് വരില്ല. ഇങ്ങനെ ഒക്കെ ഒരു പേഴ്സണല്‍ അറിവും ഇല്ലാതെ എന്നെപ്പറ്റി ജഡ്ജ്മെന്റ് നടത്തുന്നവന്മാരെ ബ്ലോക്ക് ചെയ്ത് ഇടാനുള്ള സ്വാതന്ത്ര്യം കൂടി എനിക്കുണ്ട്.
ഞാന്‍ തുണിയുടെ അളവ് കൂട്ടണോ കുറക്കണോ എന്ന് അല്ലേലും ഞാന്‍ തീരുമാനിച്ചോളാം. അതില്‍ ഒരുത്തന്റേയും അഭിപ്രായം ആവശ്യമില്ല. മറ്റു താരങ്ങള്‍ക്ക് പ്രജോദനമേകുന്നതാണ് അമൃതയുടെ ഈ മറുപടി.

ReplyForward

Related posts:

Leave a Reply

Your email address will not be published.