ചിറകില്‍ നിന്ന് തീപ്പൊരി ; ദില്ലിയില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

1 min read

ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഇന്‍ഡിഗോ വിമാനം ദില്ലി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. എഞ്ചിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്.

ദില്ലിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്.
ഇന്‍ഡിഗോ 6E2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. എയര്‍ബസ് എ320 വിമാനത്തില്‍ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയച്ചു.

വിമാനം പറന്നുയരുമ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം മാത്രമാണ് ഇതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇന്‍ഡി?ഗോ അധികൃതര്‍ പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.