മന്‍മോഹന്‍ സിംങ്ങിനെ പ്രശംസിച്ച് നിതിന്‍ ഗഡ്കരി
1 min read
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മന്‍മോഹന്‍ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ദില്ലിയില്‍ ഒരു പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കവെയാണ് ഗഡ്കരി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ചത്.
ധനമന്ത്രിയായിരിക്കെ 1991ല്‍ മന്‍മോഹന്‍ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ പരിഷ്‌കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതില്‍ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവല്‍ക്കരണ നയങ്ങളില്‍ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകള്‍ക്കും നേട്ടങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോള്‍ തനിക്കു സഹായകരമായെന്നും ഗഡ്കരി പറഞ്ഞു. 1990 കളുടെ മധ്യത്തില്‍ ഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്ത് റോഡുകള്‍ നിര്‍മ്മിക്കാന്‍ പണം സ്വരൂപിക്കാന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ സഹായിച്ചു. ലിബറല്‍ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് സഹായിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്നും ഗഡ്കരി പറഞ്ഞു. ഉദാര സാമ്പത്തിക നയങ്ങള്‍ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ കാപെക്‌സ് നിക്ഷേപം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ദേശീയപാതകളുടെ നിര്‍മ്മാണത്തിനായി ദേശീയ പാത അതോറിറ്റി സാധാരണക്കാരില്‍ നിന്നും പണം സ്വരൂപിക്കുന്നുണ്ട്. ഗതാഗത മന്ത്രാലയം പുതിയ 26 ഹരിത എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നുണ്ട്. പദ്ധതികള്‍ക്ക് ആവസ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ടോള്‍ വരുമാനം നിലവില്‍ പ്രതിവര്‍ഷം 40,000 കോടി രൂപയാണ്. അത് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കപന്നതെന്നും ഡഗ്കരി പറഞ്ഞു.