ഭാര്യയെക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യചെയ്തു ഞെട്ടലോടെ നാട്ടുകാര്‍
1 min read
കോട്ടയം അയര്‍ക്കുന്നം അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍കുമാര്‍ ഭാര്യ മഞ്ജുള എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തൂങ്ങിമരിച്ച ഭര്ത്താവിനുസമീപം നിലത്താണ് ഭാര്യയെ കണ്ടെത്തിയത്.സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നതായും കുടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുസംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു. സുനില്‍ മരപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം ആദ്യമായി കണ്ടത്. മകന്റെ നിലവിളികേട്ടാണ് അയല്‍വാസികളും സംഭവം അറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരപ്പെട്ടിരുന്നു.മകനെത്തുമ്പോള്‍ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായും പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഇവരുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ കണ്ടെത്തിയിരുന്നു. മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.