കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്
1 min readഎറണാകുളം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെ.എസ്.ആര്.ടി.സിക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ സഹായം കെ.എസ്.ആര്.ടി.സിക്ക് നിഷേധിക്കാന്‍ പാടില്ല.
കെ.എസ്.ആര്.ടി.സിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ ആകില്ല. കെ.എസ്.ആര്.ടി.സിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.