ഇ.എം.എസ് പേര് പോലും ഉച്ചരിക്കാന്‍ മടിക്കുന്നവന്‍ ഈ അടിമപ്പടയുടെ കണ്‍കണ്ട ദൈവം

1 min read

ഗോര്‍ബച്ചേവിന്റെ പാതയില്‍ പിണറായി വിജയന്‍. അടിമകള്‍ ഒന്നും പറയില്ല. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തെ വിമര്‍ശിക്കുന്നത് റഷ്യയിലെ കമ്യൂണിസ്റ്റ് മേധാവിത്തത്തിന്റെ തകര്‍ച്ചയെ ചൂണ്ടിക്കാട്ടി.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നാണ് കാള്‍മാര്‍ക്‌സ് പറഞ്ഞതെങ്കിലും ആത്മിയ ആള്‍ദൈവം എന്നറിയപ്പെടുന്ന സംഘപരിവാര്‍ സഹയാത്രികനായി ശ്രീ എമ്മിന് 17.5 കോടി വിലയുള്ള സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ ജി.ശക്തിധരന്‍ വിമര്‍ശിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഈ ഭൂമി നല്‍കിയതിനെ കേരള സി.പി.എമ്മിലെ ഏതെങ്കിലും സെക്രട്ടേറിയറ്റ് അംഗമോ സംസ്ഥാന കമ്മിറ്റി അംഗമോ ചോദ്യം ചെയ്‌തോ.

റഷ്യയില്‍ സംഭവിച്ചതാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. ഹരേകൃഷണ പ്രസ്ഥാനത്തിന് ആസ്ഥാനം പണിയാനും ഭഗവത് ഗീത റഷ്യയിലേക്ക് തര്‍ജുമ ചെയ്ത് പ്രചരിപ്പിക്കാനും വന്‍തോതില്‍ ഭൂമിയും പണവും നല്‍കിയതും ഗോര്‍ബച്ചേവ് ആയിരുന്നു. ഇതിന്റെ പരിണാമം എന്തായിരുന്നു. സോവിയറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി. അവിടെ ഗോര്‍ബച്ചേവ് ചെയ്തതാണ് ഇവിടെ പിണറായി വിജയനും ചെയ്യുന്നതെന്ന് ശക്തിധരന്‍ കുറ്റപ്പെടുത്തുന്നു.

സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവിനെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. 20 അംഗം പോളിറ്റ് ബ്യൂറോയില്‍ ഒരാളൊഴികെ എല്ലാം പുതുമുഖങ്ങള്‍. ആ ഏകനാകട്ടെ ഗോര്‍ബച്ചേവും. എല്ലാം പാര്‍ട്ടി അടിമകള്‍. കേരളത്തിലും ഇതേ അവസ്ഥ. ഹരേകൃഷ്ണക്കാര്‍ സോവിയറ്റ് യൂണിയനെ ധൂളിയാക്കിയത് പോലെ കേരളത്തിലും വരും എന്ന ശക്തിധരന്‍ പറയുന്നു.

ശ്രീ എമ്മിന് ഭൂമി കൊടുത്തതും ലാവലിന്‍ കേസ് നീളുന്നതും ശക്തിധരന്‍ കൂട്ടിവായിക്കുന്നു. എഴുപതുവര്‍ഷത്തെ ഭരണമാറ്റം ഒട്ടും മിച്ചം വെക്കാതെ തകര്‍ക്കണമെന്ന് സോവിയറ്റ് യൂണിയനിലെ കപടസന്യാസിമാര്‍ തീരുമാനിച്ചപ്പോള്‍ അവിടെ ലെനിന്റേയും സ്റ്റാലിന്റെയും പ്രതിമകള്‍ ക്രയിനുകള്‍ മറിച്ചിട്ടു. അവരിപ്പോള്‍ ധൂളികളായി. ഇവിടെ പി.കൃഷ്ണപിള്ളയും ഇ.എം.എസും ഏകെജിയും വിസ്മൃതിയിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണഭൂതന്‍ ഒരേ ഒരാള്‍ എന്ന് സമര്‍ത്ഥിക്കുന്ന തിരുവാതിരകള്‍ എന്നേ ഇറങ്ങിക്കഴിഞ്ഞു.അടിമപണിക്കാരുടെ കാവ്യരചനകള്‍ എന്നേ പാടി തുടങ്ങിക്കഴിഞ്ഞു.

നിയമ സഭാ സ്പീക്കറായ ഷംസീര്‍ നമ്മുടെ സമൂഹത്തില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞിരുന്നെങ്കില്‍ നമുക്ക് അദ്ദേഹത്തെ ബഹുമാനിക്കാമായിരുന്നു.എങ്ങിനെ പറയും? .അവിടെയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അല്ലേ. കേരളത്തില്‍ നരബലി നടത്തിയതാരാണ്? ഏതു ഭരണത്തിന്റെ തണലിലാണ്?. പൂണൂല് അറുത്തെറിഞ്ഞു ഒരു കാലഘട്ടത്തിലെ തീപ്പന്തമായിരുന്ന ഇ എം എസിന്റെ പേര് ഉച്ചരിക്കാന്‍ പോലും മടിക്കുന്നവന്‍ ആണ് അടിമപ്പടയുടെ കണ്‍കണ്ട ദൈവം!

സ്പീക്കറുടെ പാര്‍ട്ടിയിലെ ഹിന്ദുക്കളായ ഓരോ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടേയും പുസ്തക അലമാര പരിശോധിപ്പിക്കണം. മാര്‍ക്‌സും ഏംഗല്‍സും എഴുതിയ പുസ്തകങ്ങള്‍ ഏതെങ്കിലും . അവിടെ ഉണ്ടോ? ,അതല്ലെങ്കില്‍ ഏതെങ്കിലും കമ്മ്യുണിസ്റ്റ്കാരന്റെ പുസ്തകം അവിടെ ഉണ്ടോ? അതോ . രാമായണവും ഭഗവത് ഗീതയും ഹൈന്ദവ പുരാണങ്ങളുമാണോ അവിടെ സാര്‍വ്വത്രികമായി കാണുന്നത്? അവര്‍ക്കൊന്നും സയന്‍സ് അല്ല ആദ്യം? പുരാണങ്ങള്‍ ആണ് . പൂജയ്ക്ക് നിലവിളക്ക് ഇല്ലാത്ത എത്ര ഹിന്ദു കമ്മ്യുണിസ്റ്റ് ഭവനങ്ങള്‍ ഉണ്ട് എന്ന് കണ്ടെത്തൂ.

എന്‍.എസ്.എസ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ ഏറാന്മൂളിയാക്കാന്‍ പറ്റുന്നില്ല അതുകൊണ്ട് അദ്ദേഹത്തെ കരിതേക്കാവുന്നതിന്റെ പരമകാഷ്ഠയില്‍ എത്തിക്കുന്നൂ. സുകുമാരന്‍ നായരേ ഇടിച്ചുകാണിച്ചാല്‍ മുസ്ലിം സഹോദരങ്ങളുടെ വോട്ട് കൂടുതല്‍ ലഭിക്കുമെന്ന് ഏത് പുസ്തകത്തിലാണ് ഉള്ളത് സ്പീക്കറെ . . വെള്ളാപ്പിള്ളിയുടെ പേരക്കുട്ടിക്ക് ജലദോഷം ഉണ്ടെന്നറിഞ്ഞാല്‍ ആലപ്പുഴനിന്ന് കണിച്ചുകുളങ്ങരയിലേക്കു ഓടിപ്പോയി കുടപിടിക്കുന്നത് അവസരവാദ രാഷ്ട്രീയം ആയതുകൊണ്ടാണ് അത് ചീട്ടുകൊട്ടാരം പോലെ തകരുന്നത്. ഇവിടെ ഇടക്കിടെ മതപരമായ തര്‍ക്കുത്തരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം എന്താണ്?

കേരള ത്തില്‍ ഹിന്ദുക്കളുടെ ദൈവങ്ങളെ ഇടിച്ചുകാണിച്ചാല്‍ ഹിന്ദുക്കളോട് ശത്രുതയുള്ള സമുദായങ്ങള്‍ എല്ലാം ചേര്‍ന്ന് കമ്മ്യുണിസ്റ്റുകാരെ ജയിപ്പിക്കും എന്നാണോ?,ലോകത്തെവിടെ ഏതു മതത്തില്‍ എന്തുസംഭവിച്ചാലും കേരളത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാകുന്നുണ്ടല്ലോ ? എന്നാല്‍ ഹിന്ദുമതത്തിന് നേരെ എന്തുമാകാം എന്ന് വരുത്തി തീര്‍ക്കുന്നത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ? ഇന്ത്യയുടെ ഭാഗമല്ലേ കേരളം.അതോ കേരളം മതങ്ങളുടെ തലസ്ഥാനമോ ?

Related posts:

Leave a Reply

Your email address will not be published.