പൃഥ്വിരാജിന് പിറന്നാൾ; ആശംസകൾ നേർന്ന് ഗുരുവായൂരമ്പല നടയുടെ അണിയറക്കാർ

1 min read

നടനും സംവിധായകനും ഗായകനും നിർമ്മാതാവുമൊക്കെയായി മലയാള സിനിമയിലെ നിറസാന്നിധ്യമാണിന്ന് പൃഥ്വിരാജ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ നടൻ. ഇന്ന് പൃഥ്വിരാജിന്റെ 41- ) o ജന്മദിനമാണ്. താരത്തിന് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണവർ. പോസ്റ്ററിൽ പ്യഥ്വിരാജിന് ജന്മദിനാശംസകൾ നേരുന്നുമുണ്ട്. 

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ . വിപിൻദാസാണ് സംവിധായകൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

കഥ ഒരു വർഷം മുമ്പേ കേട്ടതാണെന്നും ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവെക്കുന്നില്ല.

Related posts:

Leave a Reply

Your email address will not be published.