ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ട’ന്റെ ടൈറ്റില്‍ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍
1 min readഗിന്നസ് പക്രു നായകവേഷത്തില്‍ എത്തുന്ന ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. മോഹന്‍ലാലായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യന്‍ വിജയ്.യുടെയാണ് രചനയും സംവിധാനവും. ചിത്രത്തില്‍ ടിനി ടോമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നര്‍മ്മത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള കുടുംബ കഥയാണ് 916 കുഞ്ഞൂട്ടന്‍.
വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപായിരുന്നു ഗിന്നസ് പക്രു നായക വേഷം ചെയ്ത ആദ്യ ചിത്രം. മൈ ബിഗ് ഫാദര്‍, ഇളയരാജ, ഫാന്‍സി ട്രസ് തുടങ്ങിയ ചിത്രങ്ങളിലും ഗിന്നസ് പക്രു നായകനായി അഭിനയിച്ചിട്ടുണ്ട്.
ഒരു മുഴുനീള സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ഉയരം കുറഞ്ഞ നടനായി 2008ലും ഒരു മുഴുനീള സിനിമ സംവിധാനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരെ കുറഞ്ഞ സംവിധായകനായി 2013ലും ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.
സിനിമയിലെ പക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജയന്‍, പിന്നീട് പക്രു എന്ന പേരിലാണ് അറിയപ്പെടാന്‍ തുടങ്ങിയത്. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചതോടെ അത് ഗിന്നസ് പക്രു ആയി.