പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍പെട്ട ജീവനക്കാരെ പണയപ്പണ്ടമാക്കിയ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല എന്‍ ടി യു
1 min readതിരുവനന്തപുരം : പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് ഇടത് മുന്നണിയും സര്‍ക്കാരും വാക്ക് പാലിക്കുക, കുടിശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി ‘മെഡിസെപ്’ പരിഷ്കരിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പുന:പരിശോധിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സമരപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന് വാഗ്ദാനം നല്കി വോട്ട് നേടി ഭരണത്തില്‍ കയറിയവര്‍ പദ്ധതി പിന്‍വലിച്ചില്ലെന്ന് മാത്രമല്ല; അവരെ പണയം വച്ച് വര്‍ഷാവര്‍ഷം വായ്പ എടുക്കുകയാണ് ചെയ്യുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്ന സര്‍ക്കാര്‍, പഴയ പെന്ഷന് പുന:സ്ഥാപിച്ച സംസ്ഥാനങ്ങളെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നു.
അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനം പാപ്പരാകുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജീവനക്കാരുടെ മേല്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി എസ് ഗോപകുമാര്‍ കുറ്റപ്പെടുത്തി.
ഗവ. പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കുക, തസ്തിക നിര്‍ണ്ണയ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ അധ്യാപക തസ്തികകളിലേക്കും ഉടന്‍ നിയമനം നടത്തുക, ഉച്ചഭക്ഷണ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, ആറാം പ്രവൃത്തി ദിനങ്ങള്‍ അധ്യയന ദിവസങ്ങളാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുക, പ്രീ പ്രൈമറി വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരേയും സീനിയര്‍ ആക്കുക, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ നിയമന നിരോധനം പിന്‍വലിക്കുക, പുതുതായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ ബല പരിശോധന നടത്തി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റുക, അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള ഫാസിസ്റ്റ് നീക്കമുപേക്ഷിക്കുക, എല്‍ പി ക്ലാസുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് സംസ്കൃത പഠനം കാര്യക്ഷമ മാക്കുക, എല്‍ എസ് എസ് / യു എസ് എസ് സ്കോളര്‍ഷിപ്പ് തുക അടിയന്തിരമായി വിതരണം ചെയ്യുക, ഇന്വിജിലേഷന്/ മൂല്യനിര്‍ണ്ണയ പ്രതിഫലം ഉടന്‍ നല്‍കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണ്ണയില്‍ ഉന്നയിച്ചു.
എന്‍ ടി യു ജില്ലാ പ്രസിഡണ്ട് വി സി അഖിലേഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ശ്യാംലാല്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് ആകാശ് രവി, ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ് അരുണ്‍കുമാര്‍, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി എസ് ഭദ്രകുമാര്‍, ഫെറ്റോ ജില്ലാ പ്രസിഡണ്ട് എസ് വിനോദ്, എന്‍ ജി ഒ സംഘ് ജില്ലാ പ്രസിഡണ്ട് പാക്കോട് ബിജു, എന്‍ ടി യു ഹയര്‍ സെക്കന്‍ഡറി കണ്‍വീനര്‍ ജി എസ് ബൈജു, സംസ്ഥാന സമിതിയംഗം വി കെ ഷാജി മുതലായവര്‍ സംസാരിച്ചു. എന്‍ ടി യു ജില്ലാ സെക്രട്ടറി എ അരുണ്‍കുമാര്‍ സ്വാഗതവും ഫെറ്റോ ജില്ലാ പ്രസിഡണ്ട് എം എം ആദര്‍ശ് നന്ദിയും പറഞ്ഞു.