വ്യത്യസ്ത ശബ്ദമുള്ള വനിതാഗായകരെ തേടി ഗോപിസുന്ദർ

1 min read

പഴയത് പിച്ച് ഔട്ടായോ എന്ന് പ്രേക്ഷകർ

വിവാദങ്ങളുടെ തോഴനാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സംഗീതമായിരുന്നു ആദ്യകാലത്ത് ചർച്ചാവിഷയം. കോപ്പിയടിയാണ് എന്നായിരുന്നു പ്രധാന ആരോപണം. കോപ്പിസുന്ദർ എന്നും മറ്റും അധിക്ഷേപിക്കുക പോലുമുണ്ടായി ആളുകൾ. പിന്നീട് ചർച്ചയായത് ഗോപിസുന്ദറിന്റെ സ്വകാര്യജീവിതമായിരുന്നു. ഒരു വർഷം മുൻപ് അമൃത സുരേഷുമായി ബന്ധം തുടങ്ങിയതോടെയാണ് ഗോപി സുന്ദറിന്റെ സ്വകാര്യജീവിതം ആളുകൾ ചികഞ്ഞു തുടങ്ങിയത്. ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് അഭയ ഹിരൺമയിയുമായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഗോപി സുന്ദർ. 14 വർഷത്തോളം ഈ ബന്ധം തുടർന്നു. പിന്നീട് അഭയയെ ഉപേക്ഷിച്ച് അദ്ദേഹം അമൃത സുരേഷിനൊപ്പം കൂടി. ഇതിനെത്തുടർന്ന് ഒട്ടേറെ വിമർശനങ്ങളും പരിഹാസങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നു. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ഇരുവരും വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഗോപിസുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. ്രപണയം വെളിപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തതും അമൃതയുടെ ഗൃഹപ്രവേശനത്തിന് ഗോപി സുന്ദർ എത്താതിരിന്നതും പ്രേക്ഷകരിൽ സംശയമുണ്ടാക്കി.  എാതാനും ദിവസങ്ങൾക്കുള്ളിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടൃു തുടങ്ങിയതോടെയാണ് ഈ അലയൊലികൾ അടങ്ങിയതെന്നു പറയാം.
ഇപ്പോഴിതാ ഗോപിസുന്ദറിന്റെ ഒരു പോസ്റ്റ് വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. വ്യത്യസ്ത ശബ്ദമുള്ള വനിതാഗായകരെ തേടുന്നു, ഒരു മിനിറ്റ് വീഡിയോ അയയ്ക്കണം എന്നായിരുന്നു പോസ്റ്റ്. ധാരാളം കമന്റുകളാണ് ഈ കുറിപ്പിനു താഗെ വന്നുകൊണ്ടിരിക്കുന്നത്.  
അടുത്ത ഓഡിഷൻ തുടങ്ങി സീസൺ 4,  പഴയത് പിച്ച് ഔട്ടായി പോയോ അണ്ണാ, അടുത്ത കല്യാണത്തിനുള്ള സമയമായി, അമൃതയെ ഉപേക്ഷിച്ചോ?,  പുതിയ സ്ത്രീയുമായി പ്രണയം കണ്ടെത്താനുള്ള ശ്രമമാണോ?, അഭയ ഹിരൺമയി എന്നൊരു ഗായികയുണ്ട് നന്നന്നായി പാടും എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഗോപി സുന്ദറിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളം വരുന്നുണ്ട്.  

Related posts:

Leave a Reply

Your email address will not be published.