ചരിത്രം രചിച്ച ഗോഡ്ഫാദർ

1 min read

കൂടുതൽ കാലം തിയേറ്ററുകളിൽ നിറഞ്ഞോടിയ മലയാളസിനിമ

തൊണ്ണൂറുകളിൽ തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഗോഡ്ഫാദർ…. ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു….  സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ചിത്രം…. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും കുടിപ്പകയുടെ കഥ…പ്രണയത്തിന്റെ മാസ്മരികരികത….ആദ്യാവസാനം നർമ്മത്തിന്റെ അകമ്പടി…. എൻ.എൻ.പിള്ള, തിലകൻ, ഇന്നസെന്റ്, ഫിലോമിന, മുകേഷ്, സിദ്ദീഖ്, ജഗദീഷ്, കനക, കെ.പി.എസി.ലളിത തുടങ്ങിയ പ്രൗഢമായ താരനിര….

ചിത്രം മലയാള സിനിമയിൽ എഴുതിച്ചേർത്തത് പുതിയൊരു ചരിത്രം…  തിയേറ്ററുകളിൽ എാറ്റവും കൂടുതൽ അവതരിപ്പിച്ച മലയാള സിനിമ എന്ന റെക്കോർഡ് ഗോഡ്ഫാദറിനു സ്വന്തം… സിനിമ തകർത്തോടിയത് 400 ദിവസമാണ്…. 91ൽ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും ഗോഡ്ഫാദർ കരസ്ഥമാക്കി…

നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മികവാർന്ന പ്രകടനം… പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി ഇന്നസെന്റ്…. അച്ഛന്റെ എാതാജ്ഞയ്ക്കും കുടപിടിക്കുന്ന മകനായി മലയാളത്തിന്റെ പെരുന്തച്ചൻ തിലകൻ…. കോളേജുകുമാരൻമാരായി മുകേഷും ജഗദീഷും…. മലയാളികൾ എന്നും ഓർത്തോർത്ത് ചിരിക്കുന്ന സൂപ്പർഹിറ്റ് ഡയലോഗുകൾ….

ഇവിടെ തളിയാനേ പനിനീര്,   കേറിവാടാ മക്കളേ….,    നീയൊക്കെ എന്തിനാ പഠിക്കണ തുടങ്ങിയ ഡയലോഗുകൾ നമ്മെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല…. പുട്ടിന് പീരപോലെ ഇടയ്ക്കിടെ ഈ ഡയലോഗുകൾ നാം ഇടയ്ക്കിടെ ഉരുവിടുന്നു… അത്രമാത്രം മലയാളി നെഞ്ചേറ്റിയ ചിത്രമാണ് ഗോഡ്ഫാദർ… 2004ൽ പ്രിയദർശൻ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു, ഹിൽചൽ എന്ന പേരിൽ.  

Related posts:

Leave a Reply

Your email address will not be published.