‘ജോര്‍ജ് മാര്‍ട്ടിനും’ സംഘവും ഇനി ഒടിടിയിലേക്ക്

1 min read

കണ്ണൂര്‍ സ്‌ക്വാഡിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബര്‍ 17 ന് ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ബോക്‌സ് ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് ചിത്രം 85 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്റെ ആകെ ബിസിനസ് 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

പൊലീസില്‍ ഉണ്ടായിരുന്ന യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരുന്നത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ഏറെ പൊലീസ് വേഷങ്ങള്‍ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ അതില്‍ നിന്നെല്ലാം വേറിട്ട പ്രകടനമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡില്‍.

Related posts:

Leave a Reply

Your email address will not be published.