ഗദ്ദര്‍ ടു വാരിക്കൂട്ടിയത് 450 കോടി
1 min read
450 കോടി രൂപ പിരിച്ചെടുക്കാന്‍ പത്താന്‍ 18 ദിവസം എടുത്തെങ്കില്‍ ബാഹുബലി രണ്ടിന് 20 ദിവസം വേണ്ടി വന്നു. എന്നാല്‍ 17 ദിവസം കൊണ്ടാണ് ഗദ്ദര്‍ ടു ഇത് നേടിയെടുത്തത്. 2001ലെടുത്ത ഗദ്ദര്‍ ഏക് ്‌പ്രേം കഥയുടെ തുടര്‍ച്ചയാണ് ഗദ്ദര്‍ ടു. സണ്ണി ദിയോള്‍, അമീഷ പട്ടേല്‍, ഉത്കര്‍ഷ് വര്‍മ തുടങ്ങിയവരാണ് ഗദ്ദര്‍ ടുവില് അഭിനയിക്കുന്നത്. ഫിലിം സംവിധാനം ചെയ്തതാകട്ടെ അനില്‍ ശര്‍മ്മയും.
ഗദ്ദറിന്റെ വരുമാനം റോക്കറ്റ് പോലെ കുതിച്ചതിന് ഒരു കാരണമുണ്ട്. പ്രണയം, ദേശസ്‌നേഹം, ആക്ഷന്‍ അങ്ങേയറ്റം വികാരസാന്ദ്രമായ ചിത്രീകരണം ഇവയെല്ലാം അതിന് കാരണം.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍ 600 കോടി കളക്ഷനിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ചെയ്തുകഴിഞ്ഞു. ആദ്യ ആഴ്ച 450 കോടിയും രണ്ടാമത്തെ ആഴ്ച 125 കോടിയുമാണ് ജയിലര്‍ സമാഹരിച്ചത്.
ഹിന്ദുക്ഷേത്രങ്ങളില്‍ നിന്ന് അമൂല്യ കലാവസ്തുക്കള്‍ മോഷ്ടിക്കുന്ന സംഘത്തില്‍ നിന്ന് തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുത്തവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കലാനിധി മാരന്റെ സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ജെയിലര്‍ രജനികാന്തിനൊടൊപ്പം രമ്യകൃഷ്ണന്‍, തമന്നഭാട്യ, വിനായകന്‍, വസന്ത് രവി തുടങ്ങിയവരൊക്കെയുണ്ട്.