ഫുട്‌ബോള്‍ രാജകുമാരന്മാര്‍ വീണ്ടും ഏറ്റുമുട്ടി;  ഐ.എം വിജയനും ജോ പോളും

1 min read

 മീഡിയ ഫുട്‌ബോളില്‍ ഐ.എം.വിജയനും ജോപോളും ടീമുകളുമായി കളത്തിലിറങ്ങിയപ്പോള്‍

 തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വീണ്ടും കാല്‍പന്തുകളിയിലെ രാജാക്കന്മാരുടെ കളിക്ക് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീഡിയാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്ക് ശേഷമാണ് കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്റെയും ജോ.പോള്‍ അഞ്ചേരിയുടെയും ടീമുകള്‍ ഏറ്റമുട്ടിയത്.  കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചതിന്റെ സുവര്‍ണജൂബിലിയിലായിരുന്നു ഈ കളിയെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഐ.എം.വിജയന്‍ ടീമിന്റെ രണ്ടുഗോളും വിജയന്റെ പാദസ്പര്‍ശമേറ്റ ഗോളുകളായിരുന്നെങ്കില്‍ ജോപോള്‍ ടീമിന്റെ ഗോളുകള്‍ മുന്‍ കേരള ക്യാപ്ടന്‍ ജയകുമാറും സുരേഷ് കുമാറും ആണ്  നേടിയത്.  
രണ്ട് ടീമുകളും രണ്ടുഗോള്‍ വീതം നേടി. ആദ്യം ഗോള്‍ നേടിയത് ഐ.എം വിജയന്‍ തന്നെയായിരുന്നു. പിന്നെ ജോപോള്‍ ടീം രണ്ടുഗോള്‍ മടക്കി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഐ.എം വിജയന്‍ ടീം രണ്ടാമത്തെ ഗോളും മടക്കി.

 സന്തോഷ് ട്രോഫിയിലും ഇന്ത്യന്‍ ടീമിലും കളിക്കാരായിരുന്നു താരങ്ങളാണ് ഗതകാല സ്മരണകള്‍ അയവിറക്കി ബൂട്‌സണിഞ്ഞത്. ഒരു കാലത്ത് കേരളത്തിന്റെ ഫുട്‌ബോള്‍ വസന്തത്തിന് വഴിയൊരുക്കി കാണികളെ ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ രാജാക്കന്മാര്‍ വീണ്ടും ജേഴ്‌സി അണിഞ്ഞപ്പോള്‍ അത് കണ്‍കുളിര്‍ക്ക്െ കാണാന്‍ നിരവധി പേരെത്തി.

 ഐ.എം വിജയന്റെ ടീമില്‍ സ്‌പോര്‍ടസ് കൗണ്‍സില് പ്രസിഡന്‍ുകൂടിയായ യു.ഷറഫലി, കുരികേശ് മാത്യും, കെ.ടി.ചാക്കോ,  പി.പി.തോബിയാസ് എന്നിവര്‍ അണിനിരന്നപ്പോള്‍ ജോ പോള്‍ അഞ്ചേരിയുടെ ടീമില്‍ ജിജു ജേക്കബ്, അപ്പുക്കുട്ടന്‍, വി.പി.ഷാജി,  ഇഗ്നേഷ്യസ്. സുരേഷ്‌കുമാര്‍, എബിന്‍ റോസ്, ശീഹര്‍ഷന്‍, ജോബി ,ജയകുമാര്‍ എന്നിവരും അണിനിരന്നു.

 മീഡിയ ഫുട്‌ബോള്‍ ലീഗില്‍ കേരളകൗമുദിയാണ് ട്രോഫി നേടിയത്. അവര് അമൃത ടീമിനെ എതിരില്ലാത്ത് അഞ്ചുഗോളിന് തോല്പിച്ചു. മുന്‍ കായിക മന്ത്രി എം.വിജയകുമാര്‍, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര് മുഖ്യാതിഥികളായി പങ്കെടുത്തു. ഇരുവരും കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.സഹദുള്ളയും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  കേരള കൗമുദിക്കും അമൃത ടീമിനും ഉള്ള കപ്പുകള്‍ ഐ.എം.വിജയനും ജോ പോള്‍ അഞ്ചേരിയും ചേര്ന്ന് സമ്മാനിച്ചു.  പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, സെക്രട്ടറി കെ.എന്‍.സാനു, ടൂര്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രാനന്ദ് എന്നിവരും പങ്കെടുത്തു.

 അന്തരിച്ച മാദ്ധ്യമ   പ്രവര്‍ത്തകന്‍ എം.വി.പ്രദീപിന് ഫുട് ബോള്‍താരങ്ങള്‍  ഓര്മ്മൂപ്പൂക്കള്‍ സമര്‍പ്പിച്ചു. ദേശാഭിമാനി ബ്യൂറോ ചീഫ് ദിനേശ് വര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി.

Related posts:

Leave a Reply

Your email address will not be published.