ദോശയോടൊപ്പം കൊറിയന്‍ ന്യൂഡില്‍സ്; ചോദ്യവുമായി സൈബര്‍ ലോകം!

1 min read

ചേര്‍ച്ചയില്ലാത്ത ഭക്ഷണങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന പരിപാടി തുടങ്ങിയിട്ട് കുറച്ചധികം കാലമായി. ഇത്തരം ചില വിചിത്രമായ ഫുഡ് ‘കോമ്പിനേഷനു’കള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാലും തോല്‍ക്കാന്‍ മനസ്സില്ല എന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. എന്തായാലും ഇവിടെ പുതിയൊരു ‘ഫുഡ് കോമ്പോ’ കൂടി വൈറലാവുകയാണ്.

ദക്ഷിണേന്ത്യക്കാരുടെ പ്രഭാത ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭക്ഷണമായ ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം. അതും ദോശയോടൊപ്പം ന്യൂഡില്‍സ് ആണ് ചേര്‍ക്കുന്നത്. ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് ‘ലഡ്ഡു’ ഉണ്ടാക്കുക, കോള്‍ഡ് കോഫിയില്‍ മാഗി ന്യൂഡില്‍സ് തയ്യാറാക്കുക തുടങ്ങിയവയുടെയൊക്കെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

എന്നാല്‍ ഇവിടെ ദോശയോടൊപ്പം കൊറിയന്‍ ന്യൂഡില്‍സ് ആണ് ചേര്‍ക്കുന്നത്. ദോശയ്ക്കുള്ളില്‍ ആണ് കൊറിയന്‍ ന്യൂഡില്‍സ് ഫില്ലിങ് ആയി ചേര്‍ക്കുന്നത്. ഒപ്പം കുറച്ച് ചീസ് കൂടി ചേര്‍ത്താണ് സംഭവം തയ്യാറാക്കുന്നത്. ഫുഡ് വ്‌ളോഗറായ @sooosaute ആണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പാനില്‍ ദോശ ചുടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇതിലേയ്ക്ക് കൊറിയന്‍ ന്യൂഡില്‍സ് തയ്യാറാക്കി നിറക്കും. ഒപ്പം ചീസ് കൂടി ചേര്‍ത്ത് മടക്കി കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ ദോശ പ്രേമികളും ന്യൂഡില്‍സ് പ്രേമികളും ഒരുപോലെ രംഗത്തെത്തി. പാവം ദോശ നിങ്ങളോട് എന്തു തെറ്റ് ചെയ്തു എന്നാണ് ഒരാളുടെ ചോദ്യം. നല്ലൊരു ഭക്ഷണത്തെ നശിപ്പിക്കരുതെന്നും മറ്റൊരാള്‍ പറഞ്ഞു. കൊറിയന്‍ ന്യൂഡില്‍സിനെ എങ്കിലും വെറുതെ വിട്ടുകൂടെ എന്നും പലരും കമന്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.