ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീലപ്രകടനം; ഭിന്നശേഷിക്കാരനായ വ്യക്തിക്കായി അന്വേഷണം
1 min read
തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം. ഇന്നലെ കോട്ടയം എക്‌സ്പ്രസില്‍ വെച്ചാണ് ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാള്‍ വര്‍ക്കലയിലിറങ്ങി. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ സുഹ്യത്താണ് നവമാധ്യമങ്ങളില്‍ പങ്കു വച്ചത്. പരാതി ലഭിച്ചിട്ടില്ലെന്ന് റയില്‍വേ പൊലീസ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ ട്രെയിനില്‍ സഞ്ചരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരാള്‍ അശ്ലീല ചേഷ്ടകള്‍ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ചിട്ടാകണം വര്‍ക്കലയില്‍ ഇയാള്‍ ഇറങ്ങിപ്പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ വര്‍ക്കല സ്റ്റേഷനിലോ ഒപ്പം യാത്ര ചെയ്ത ആളുകളോടോ ഈ പെണ്‍കുട്ടികള്‍ ഈ പരാതി പറഞ്ഞില്ല. കൊല്ലത്തേക്കാണ് ഈ പെണ്‍കുട്ടികള്‍ യാത്ര ചെയ്തിരുന്നത്.
കുട്ടികളുടെ നമ്പര്‍ എടുത്ത് റെയില്‍വേ പൊലീസ് അവരുമായി സംസാരിച്ചു. ഈ ദൃശ്യങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ?ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ?ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. അതോട് കൂടിയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പൊലീസ് പ്രതിയെ കണ്ടെത്താുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ദൃശ്യങ്ങളുെട അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.