പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കര്ഷകന് കുഴഞ്ഞുവീണു മരിച്ചു
1 min read
ആലപ്പുഴ : പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കര്ഷത്തൊഴിലാളിയുമായിരുന്നു ആനപ്രമ്പാല്‍ നോര്‍ത്ത് പീടികത്തറ വീട്ടില്‍ ടി കെ സോമന് (67 ) ആണ് മരിച്ചത്. തലവടി കൃഷി ഭവന് പരിധിയില്‍ വരുന്ന കണ്ടങ്കേരി കടംബാങ്കേരി പാടശേഖരത്തിലെ ഈ വര്‍ഷത്തെ പുഞ്ചക്കൃഷിക്കുവേണ്ടി നിലമൊരുക്കാനായി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മറ്റു കര്‍ഷകത്തൊഴിലാളികള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷികാന്‍ സാധിച്ചില്ല.എടത്വാ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.