അനിരുദ്ധിന് നേരെ വിമര്‍ശനമുന്നയിച്ച് ആരാധകര്‍
1 min readസ്വന്തമായി കമ്പോസ് ചെയ്യുന്ന പാട്ടുകളില്‍ ഗായകനായി അനിരുദ്ധ് എത്തുന്നതിനെ വിമര്‍ശിച്ച് ആരാധകര്‍. വിജയ് ചിത്രമായ ലിയോയില്‍ അനിരുദ്ധ് ഈണമൊരുക്കിയ ‘അന്‍പേനും’ എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അനിരുദ്ധിന് നേരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. അനിരുദ്ധും ലോതികയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.
സ്വന്തം ഈണങ്ങള്‍ സ്വയം ആലപിച്ച് മറ്റ് ഗായകര്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നാണ് അനിരുദ്ധിന് നേരെയുള്ള വിമര്‍ശനം. പാട്ട് കൊണ്ട് മാത്രം ജീവിക്കുന്ന നിരവധി ഗായകരുണ്ടെന്നും അനിരുദ്ധിന്റെ ഈ നിലപാട് ശരിയല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വിമര്‍ശകരുടെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.
ലിയോയില്‍ രണ്ട് ഗാനങ്ങളാണ് അനിരുദ്ധ് ആലപിച്ചത്. രജനികാന്ത് ചിത്രം ജയിലറിലെ വൈറലായ ‘കാവാലാ’ ഗാനത്തില്‍ ശില്‍പ റാവുവിന്റെ സഹഗായകനായി എത്തിയത് അനിരുദ്ധ് ആണ്.
അതേസമയം, തനിക്ക് പാട്ട് പാടാന്‍ താല്‍പര്യമില്ലെന്നും താന്‍ വളരെ മോശം ഗായകനാണെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ് നേരത്തെ പറഞ്ഞിരുന്നു. ആളുകള്‍ തന്നെ അംഗീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വയം ഒരു ഗായകനായി മാറിയതെന്നും അദ്ദേഹം പറയുന്നു.