ഞരമ്പു മുറിച്ചെന്നു കാണിക്കാന്‍
ടൊമാറ്റോ സോസ്; പോലീസിനെ
വിവരമറിയിച്ചത് ഇന്‍സ്റ്റഗ്രാം
1 min read
തിരുവനന്തപുരം:പങ്കാളിയെ ഭയപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി വ്യാജ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ വട്ടംകറക്കി. കരമന മേലാറന്നൂരാണു സംഭവം. ആത്മഹത്യാ ഭീഷണി സത്യമെന്നു ധരിച്ച് ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണു പൊലീസില്‍ വിവരമറിയിച്ചത്. ഇരുവരെയും താക്കീതു നല്‍കി വിട്ടയച്ചു.
ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവും 3 വര്‍ഷമായി കരമനയില്‍ ഒരുമിച്ചു താമസിക്കുകയാണ്. ഫോണ്‍ എടുക്കാതെ പോയ യുവാവ് തിരിച്ചെത്താന്‍ വൈകിയതോടെയാണ് യുവതി ‘കടുംകൈ’ ചെയ്തത്.
ഞരമ്പു മുറിച്ചെന്നു കാണിക്കാനായി കൈത്തണ്ടയില്‍ ടൊമാറ്റോ സോസ് പുരട്ടി. തെറ്റിദ്ധരിച്ച ഇന്‍സ്റ്റഗ്രാം അധികൃതര്‍ കൊച്ചി സിറ്റി പൊലീസിനു വിവരം കൈമാറി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ലൊക്കേഷന്‍ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കരമന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.