എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്, അംഗീകാരം മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക്

1 min read

തിരുവനന്തപുരം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്!കാരമായ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്!തകമാണ് സേതുവെന്ന എഴുത്തകാരനെന്നാണ് ജൂറിയുടെ നിരീക്ഷണം. മന്ത്രി വി എന്‍ വാസവനാണ് പുരസ്!കാര പ്രഖ്യാപനം നടത്തിയത്. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്!നം, പാണ്ഡവപുരം), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.