കട്ടപ്പാ എന്നു വിളിച്ചാണ് ആളുകളെല്ലാം എന്നെ വരവേറ്റത്

1 min read

ബാഹുബലിയും കട്ടപ്പ എന്ന കഥാപാത്രവും ജനങ്ങൾക്കിടയിൽ തനിക്കു നൽകിയ സ്വീകാര്യത വിവരിക്കുകയാണ് നടൻ സത്യരാജ്. കട്ടപ്പയ്ക്കുശേഷം സിനിമയിൽ എന്റെ പ്രതിഫലം കൂടി. മുമ്പും സിനിമയിൽ തിരക്കുള്ള നടനായിരുന്നു. എന്നാൽ ഇന്ത്യയൊന്നാകെ തിരിച്ചറിഞ്ഞത് കട്ടപ്പയ്ക്കുശേഷമാണ്. അതിനുമുമ്പ് തമിഴ്‌നാട്ടിലും കേരളത്തിലും കർണാടകയുടെ ഒരു ഭാഗത്തും മാത്രമാണ് ഞാൻ അറിയപ്പെട്ടിരുന്നത്. എന്നാൽ ബാഹുബലി വന്നതോടെ കഥ മാറി. ഈയിടെ ഫിജി ദ്വീപിൽ ഒരു സിനിമാ ഷൂട്ടിംഗിന് പോയി. അവിടെ എന്നെയാരും തിരിച്ചറിയില്ല എന്നായിരുന്നു ധാരണ. എന്നാൽ അവിടെ കണ്ടവരെല്ലാം എന്നെ കട്ടപ്പാ എന്ന് വിളിച്ചായിരുന്നു വരവേറ്റത്. ഒരു ദിവസം രാജമൗലി എനിക്കൊരു വീഡിയോ അയച്ചു. പാക്കിസ്ഥാനിൽ നിന്നാണെന്നു തോന്നുന്നു. ബാഹുബലിയിൽ ആരെയാണ് ഇഷ്ടമെന്ന് ആളുകളോട് ചോദിക്കുന്നതാണ് വീഡിയോ. അവിടെയുള്ള എല്ലാവരും ഒറ്റസ്വരത്തിൽ കട്ടപ്പ എന്നാണ് മറുപടി പറയുന്നത്. കട്ടപ്പ എന്ന പേരു തന്നെ വ്യത്യസ്തമാണ്… അതുപോലെ തന്നെ വേഷവും സ്‌റ്റൈലും… ഇതൊക്കെയാവും ആളുകൾക്ക് കട്ടപ്പയോട് ഇഷ്ടം തോന്നാൻ കാരണം.

Related posts:

Leave a Reply

Your email address will not be published.