ചാക്കോച്ചനൊപ്പം ജയസൂര്യ; ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക്
1 min read
ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചാക്കോച്ചന്റെയും ജയസൂര്യയുടെയും നായകന്മാരും നിവേദ തോമസ് അവതരിപ്പിക്കുന്ന നായികയും പോസ്റ്ററില്‍ ഉണ്ട്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.
മലയാളത്തിലും തമിഴിലുമായി എത്തിയ ഒറ്റ് (തമിഴില്‍ രണ്ടകം) ആയിരുന്നു കുഞ്ചാക്കോ ബോബന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അതിനു മുന്‍പെത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ചാക്കോച്ചന്റെ കരിയറിലെ തന്നെ മികച്ച വിജങ്ങളില്‍ ഒന്നുമായി. മഹേഷ് നാരായണന്റെ അറിയിപ്പ്, ടിനു പാപ്പച്ചന്റെ ചാവേര്‍, മിഥുന്‍ മാനുവല്‍ തോമസിന്റെ ആറാം പാതിരാ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. റൈറ്റര്‍, ടര്‍ബോ പീറ്റര്‍, ആട് 3, കത്തനാര്‍, രാമ സേതു തുടങ്ങിയവയാണ് ജയസൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.