മഹാരാഷ്ട്ര :അഭ്യൂഹങ്ങള്‍ തള്ളി ഫട്‌നാവിസ്;  ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരും

1 min read

 ഷിന്‍ഡേ മുഖ്യമന്ത്രിയായി തുടരുമെന്ന് ഫഡ്‌നാവിസ്:   ചവാന്റെ ശ്രമം വിലപ്പോവില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ തന്നെ തുടരുമെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് .  ഷിൻഡെയെ മാറ്റും എന്നുള്ള കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  ആഗസ്റ്റ് 10 നു മുൻപ് ഷിൻഡെയെ മാറ്റി എൻ. സി.പി.നേതാവായ അജിത് പവാറിനെ മുഖ്യമന്ത്രിയാക്കും എന്നായിരുന്നു ചവാൻ പറഞ്ഞത്. തന്റെ ജില്ലയായ താനെക്ക് പുറത്ത് സ്വാധീനമില്ലാത്തയാളാണ് ഏക്നാഥ് ഷിൻഡെ. അദ്ദേഹത്തിനു കീഴിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബി ജെ പി ആഗ്രഹിക്കുന്നില്ല. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്.  ഇതായിരുന്നു ചവാന്റെ പ്രസ്താവന.  

ചവാന്റെ ഈ വാദം തള്ളുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫഡ്നാവിസ് . ഷിൻഡെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചവാനെപ്പോലുള്ളവർ ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുകയാണ്.  ജൂലൈ രണ്ടിന് ചേർന്ന യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തതാണ്. അധികാര വിഭജനത്തെക്കുറിച്ച് അജിത് കുമാറുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അത് സമ്മതിച്ചതുമാണ്. ഫസ്നാവിസ് പറഞ്ഞു.  പാർട്ടി പ്രവർത്തകർക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.  തങ്ങളുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.   ചവാന്റെ പ്രസ്താവന സത്യമാകാൻ പോകുന്നില്ല. മന്തിസഭയുടെ വിപുലീകരണമാണ് ഇനി നടക്കുന്നത്.  അതിന്റെ തീയതി മുഖ്യമന്ത്രി അറിയിക്കും. ഫഡ്നാവിസ് കൂട്ടിച്ചേർത്തു.  

എൻ.സി.പി.യെ പിളർത്തി  എട്ട് എം എൽ എ മാരുമായി അജിത് പവാർ ബി ജെ പി സഖ്യത്തിൽ ചേർന്നത് ജൂലൈ 2 ന് ആയിരുന്നു.  അജിത് കുമാർ മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അന്നു മുതലേ ഉയർന്നു വന്നിരുന്നു. ഈ ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ബി ജെ പി അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും നൽകിയത്.  അജിത് പവാർ വരുന്നത് തന്റെ മുഖ്യമന്ത്രി പദത്തിന് ഭീഷണിയല്ലെന്ന് ഷിൻഡെയും വ്യക്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.