നാഗന്മാര്‍ പട്ടിയിറച്ചി തിന്നുന്നവരെന്ന് ഡി.എം.കെ നേതാവ്

1 min read

 നാഗന്മാര്‍ പട്ടിയിറച്ചി തിന്നുന്നവരെന്ന് ഡി.എം.കെ. നേതാവ് ആര്‍.എസ്. ഭാരതിയുടെ പരാമര്‍ശം വിവാദമായി.   സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഉദയനിധിയുടെ പരാമര്‍ശം വ്ിദ്വേഷപരമാണെന്ന് സുപ്രീംകോടതിയും പറഞ്ഞിരുന്നു. പട്ടിയിറച്ചി തിന്നുന്ന നാഗാലാന്‍ഡുകാര്‍ ആത്മാഭിമാനം കാണിച്ച്  ഇപ്പോഴത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ അവിടെ നിന്നോടിച്ചു. ചോറും ഉപ്പും തിന്നു തമിഴനാട്ടുകാരും ആത്മാഭിമാനം പണയം വയ്ക്കരുത് എന്നായിരുന്നു കരുണാനിധി ജന്മശതാബ്ദിയുടെ  ഭാഗമായി ഡി.എം.കെ നേതാവ് പ്രസംഗിച്ചത്. നാഗാലാന്‍ഡുകാരെ അപമാനിച്ച ഡി.എം.കെ നേതാവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.  ആര്‍.എസ്. ഭാരതിയുടെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി. പ്രസംഗത്തെ അശഌലവും അപലപനീയവുമെന്നാണ് ് ഗവര്‍ണറുടെ ഓഫീസ് വിശേഷിപ്പിച്ചത്.   ഇന്ത്യ മുഴുവന്‍ അഭിമാനിക്കുന്ന ധീരരും അഭിമാനികളുമായ സമൂഹമാണ് നാഗന്മാര്‍. അവരെ പരസ്യമായി അപമാനിക്കുകയാണ് ഡി.എം.കെ നേതാവ് ചെയ്തതെന്ന് രാജ് ഭവന്‍ പ്രതികരിച്ചു. ബി.ജെ.പി നേതാവ് കെ.അണ്ണാമലൈയും ഡി.എം.കെ നേതാവിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു.

Related posts:

Leave a Reply

Your email address will not be published.