ഗിനിയില്‍ കുടുങ്ങിയ കപ്പല്‍ജീവനക്കാരെ മോചിപ്പിക്കാന്‍ നയതന്ത്രശ്രമം, കേസ് അന്തര്‍ദേശീയ കോടതിയിലേക്ക്
1 min read
ഇക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ . കപ്പല്‍ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകള്‍ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷനാണ് രേഖകള്‍ നല്‍കിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി നൈജീരിയയില്‍ കേസ് ഫയല്‍ ചെയ്തു. മോചനത്തിനായി അന്തര്‍ദേശീയ കോടതിയേയും സമീപിക്കും
ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവില്‍ തുടരുകയാണ്. ചീഫ് ഓഫീസര്‍ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്പോര്‍ട്ട് ഇന്നലെ എക്വറ്റോറിയല്‍ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു