സിപിഎം കണ്ണൂ!ര്‍ ജില്ലാകമ്മിറ്റിയില്‍ അഴിച്ചുപണി; കെവി സുമേഷ് ജില്ലാ സെക്രട്ടറിയേറ്റില്‍

1 min read

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ 3 പേരെ ഒഴിവാക്കിയും 3 പേരെ ഉള്‍പ്പെടുത്തിയും അഴിച്ചുപണി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ 3 പേരെ ഒഴിവാക്കിയാണ് സി പി എം കണ്ണൂര്‍ ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചത്. വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. അഴിക്കോട് എം എല്‍ എയും എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി സുമേഷിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുമേഷിനൊപ്പം സി സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.