പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍
1 min read
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യാത്തതില്‍ സി പി എമ്മി ല്‍ കടുത്ത അതൃപ്തി. പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാര്‍ട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിന്‍വലിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.