വിവാദങ്ങള്‍ കൊഴുക്കട്ടെ , കൂളായി നവ്യാനായര്‍
1 min readകുടുംബ ചിത്രം പ്രദര്‍ശിപ്പിച്ച് നവ്യനായര്‍ , വിവാദങ്ങള്‍ തളര്‍ത്തില്ലെന്ന് കാണിച്ചുകൊടുത്തു
വിവാദങ്ങളൊന്നും നടി നവ്യാ നായരെ തളര്‍ത്തുന്നില്ല. ഇ.ഡിയുടെ പിടിയിലായ ഐ.ആര്.എസ് ഓഫീസര്‍ സച്ചിന് സാവന്തും നവ്യാ നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും കൊടുമ്പിരികൊള്ളുമ്പോഴാണ് തന്റെ കുടുംബചിത്രങ്ങള്‍ നടി നവ്യാനായര്‍ സാമൂഹ്യമാദ്ധ്യമത്തിലിട്ടത്. ഭര്‍ത്താവ് സന്തോഷ് മേനോനും മകനുമോടൊപ്പം നവ്യ നില്ക്കുന്ന ചിത്രങ്ങളാണ അവര്ഇന്സ്റ്റഗ്രാമിലിട്ടത്. കരുത്തയായ യുവതി എന്നാണ് ഈ പടമിട്ടതോടെ ആരാധകര്‍ പ്രതികരിക്കുന്നത്.
നേരത്ത കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നവ്യയ്ക്ക് നേരെ നടന്നത്. എന്നാല്‍ ഇതിനെയൊന്നും വകവയ്ക്കാത്ത നിലപാടാണ് നവ്യ എടുത്തത്. സച്ചിന് സാവന്തുമായി തനിക്ക ്അടുപ്പമില്ലെന്നും മുംബയില്‍ അയല്‍ക്കാരാണ് എന്ന പരിചയം മാത്രമേ ഉള്ളുവെന്നുമാണ് അവര്‍ വിശദീകരിച്ചിരുന്നത്. സച്ചിനെ കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്സ്മെന്റ് നവ്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതോക്കുറിച്ചൊന്നും കൂടുതല്‍ മറുപടിക്കും വാദപ്രതിവാദങ്ങള്‍ക്കും മുതിരാനൊന്നും അവര്‍ ശ്രമിച്ചില്ല. അതിന് പകരം തനിക്ക് നൃത്തതോടുള്ള താല്പര്യം പ്രകടമാക്കുന്ന ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് അവര്‍ ചെയ്തത്.
കടുത്ത പ്രതിസന്ധി ഘട്ടത്തിലും കുടുംബം ഒറ്റയ്ക്കെട്ടായി നടിക്കൊപ്പമാണ് എന്ന സന്ദേശമാണ് ഈ കുടുംബ ചിത്രം നല്‍കുന്നത്.
ഇതിന് പിന്നാലെ നവ്യയെ പിന്തുണച്ചുകൊണ്ട് നിരവധി പേര് ് രംഗത്തെത്തി. കുറച്ചു പേര്‍ക്ക് ഇതോടെ സമാധാനം കിട്ടി കാണും. ഇപ്പൊ കണ്ടില്ലേ അവരുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഇല്ലെന്ന്. വെറുതെ കഥകള്‍ പറഞ്ഞു ഉണ്ടാക്കിക്കോണം. എന്നായിരുന്നു ഒരാളുടെ കമന്റ്. സന്തോഷമായി എല്ലാവര്ക്കും എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നും സന്തോഷത്തോടെ ഇരിക്കാനും ആരാധകര്‍ കുറിക്കുന്നുണ്ട്.
ഡാന്‍സ് ആയിരുന്നു എന്നും നവ്യയുടെ ഇഷ്ടവിനോദം. സ്കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായി. 12 ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സിനിമയിലെത്തിയിരുന്നു. ആദ്യം മലയാള സിനിമകളിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ പിന്നീട് തമിഴ് , കന്നഡ സിനിമകളിലുമഭിനയിക്കാന് തുടങ്ങി. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്, കല്യാണ രാമന് തുടങ്ങിയ സിനിമകളിലുടെ ശ്രദ്ധേയയായ നവ്യ തനി മലയാളിപെണ്‍കുട്ടിയുടെ കഥാപാത്രങ്ങളെ നന്നായി ചെയ്തു. നന്ദനത്തിലെ അഭിനയത്തിന് 2002 ലെ സംസ്ഥാന അവാര്‍ഡ് നേടി. അമ്പതോളം സിനിമകളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്. പഠനത്തില്‍ മിടുക്കിയായിരുന്നു നവ്യ പത്താംക്ലാസ് 92 ശതമാനം മാര്‍ക്കോടെയാണ് പാസ്സായത്. ഇംഗ്ലീഷിലാണ് ബിരുദം നേടിയത്. ആലപ്പുഴ മുതുകുളം സ്വദേശിയായ നവ്യയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശിയാണ്. 2010ലായിരുന്നു വിവാഹം.