ഗൈനക്കോളജിസറ്റിന് 2000, അനസ്തെറ്റസ്റ്റിന് 3000, തലശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നു, പരാതി
1 min read
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസവത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റ് 2000, അനസ്തേഷ്യ ഡോക്ടര്‍ 3000 രൂപയും വാങ്ങിയെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി. ആശുപത്രിയില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും യുവാവ് പറഞ്ഞു. മറ്റ് സ്ത്രീ രോഗ വിദഗ്ദരും കൈക്കൂലി വാങ്ങുന്നുണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞതായും യുവാവ് വിശദീകരിച്ചു.