എസ്എഫ്‌ഐയുടെ നോമിനേഷനുകള്‍ തള്ളി, കണ്ണൂര്‍ മാടായി കോളേജില്‍ സംഘര്‍ഷം
1 min readകണ്ണൂര്‍: കണ്ണൂര്‍ മാടായി കോളേജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എസ്എഫ്‌ഐ നല്‍കിയ നാല് നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്കതിരെ എസ്എഫ്‌ഐ രംഗത്തെത്തുകയായിരുന്നു. കെഎസ്!യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തി. പൊലീസ് ക്യാമ്പസിലേക്ക് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആലോചനയിലാണെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.