പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
1 min read
ഇടുക്കി: കുളിക്കാന്‍ പുഴയിലിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കതയം സ്വദേശി അഭിജിത്താണ് മരിച്ചത്. 20 വയസായിരുന്നു. മുരിക്കാശേരി രാജമുടി മാര്‍ സ്ലീവാ കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്. പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ചെറുതോണിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തില്‍ രമണി (62), ഭര്‍ത്താവ് വേലായുധന്‍ (70) എന്നിവര്‍ മണിക്കൂറുകള്‍ക്കിടയില്‍ ജീവനൊടുക്കിയത് നാടിനെ സങ്കടത്തിലാഴ്ത്തി. ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതല്‍ കാണാതായി. ഇന്ന് രാവിലെ അടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.