ഇന്ത്യക്കാരെ കൂടുതല്‍ മാമ്പഴ ജ്യൂസ് കുടിപ്പിക്കും; ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യം വെച്ച് ‘മാസ’

1 min read

മുംബൈ: സ്‌പ്രൈറ്റിനും തംസ് അപ്പിനും ശേഷം ശീതള പാനീയമായ മാസയെ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മാതൃസ്ഥാപനമായ കൊക്കകോള. വാര്‍ഷിക വില്‍പ്പനയില്‍ 2024ഓടെ മാസയെ 1 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് കൊക്കകോള ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, നാരങ്ങയുടെ രുചിയിലുള്ള ശീതളപാനീയമായ സ്‌പ്രൈറ്റ് ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ വിപണിയില്‍ 1 ബില്യണ്‍ ഡോളറിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡായി തംസ് അപ്പ് മാറിയിരുന്നു.

മാസയെ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ത്തുമെന്നും എന്നാല്‍ അതിന് കുറച്ച് സമയമെടുക്കുമെന്നും കമ്പനിയുടെ, ഇന്ത്യയുടെയും തെക്ക്പടിഞ്ഞാറന്‍ ഏഷ്യയുടെയും പ്രസിഡന്റായ സങ്കേത് റേ പറഞ്ഞു. ഈ വര്‍ഷം അത് സംഭവിക്കാതെയിരിക്കാനുള്ള കാരണം മേശയുടെ ഉത്പാദനം നിര്‍േഅവധി പ്രശ്‌നങ്ങളെ നേരിട്ടതുകൊണ്ടാണ്. മാമ്പഴം കുറഞ്ഞതും മാമ്പഴത്തിന് വില കൂടിയതും ഉത്പാദനത്തെ താരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയെ കമ്പനി മറികടന്നിട്ടുണ്ട് അതിനാല്‍ അടുത്ത വര്‍ഷം അതായത് 2024 ല്‍ ബില്യണ്‍ ഡോളര്‍ ബ്രാന്ഡായി മാസ മാറുമെന്ന് സങ്കേത് റേ പറഞ്ഞു.

അടുത്ത വേനല്‍ക്കാലത്ത് മാസയുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നതായി സങ്കേത് റേ വ്യക്തമാക്കി. പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം ഉപയോക്താക്കളിലേക്ക് എത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ബോട്ടിലിംഗ് കപ്പാസിറ്റി 3040 ശതമാനം ഉയര്‍ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്തംബറിലാണ് സ്‌പ്രൈറ്റ് തംസ് അപ്പിനെ പിന്തുടര്‍ന്ന് ഒരു ബില്യണ്‍ ഡോളര്‍ ബ്രാന്ഡായത്. രാജ്യത്തെ ഉത്പാദനവും വിതരണവും വിപണിയിലെ സാധ്യതകളെ അടിസ്ഥാനമാക്കി ഫലപ്രദമായി നടത്തിയതിനാല്‍ കമ്പനിക്ക് ശക്തമായ വളര്‍ച്ച കൈവരിക്കാനായി എന്ന് കൊക്ക കോള കമ്പനി ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.