ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനം; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സിവിക് ചന്ദ്രന്‍ 25 ന് ഹാജരാകും

1 min read

തിരുവനന്തപുരം: ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകുമെന്ന് അഭിഭാഷകര്‍ മുഖേന സിവിക് ചന്ദ്രന്‍ പോലീസിനെ അറിയിച്ചു. ഇയാളുടെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്‌റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ‘ എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയില്‍ വച്ച് കയ്യില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തല്‍.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങളാണ് നീക്കിയത്. പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ല. പ്രായം കണക്കില്‍ എടുത്ത് മുന്‍കൂര്‍ സിവിക് ജാമ്യം നല്‍കിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ഇരയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി.

Related posts:

Leave a Reply

Your email address will not be published.