ചികിത്സക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്; ചികിത്സ നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചാണ്ടി ഉമ്മന്‍

1 min read

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും കുടുംബം തടസ്സം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദര്‍ഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങള്‍ക്ക് എന്താണ് നേടാനുളളത് ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ. വ്യാജപ്രചരണം നടത്തുന്നത് മൂലം ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിലാണ്. വ്യാജപ്രചരണങ്ങളില്‍ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മന്‍ വെളിപ്പെടുത്തി. അത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.