കുടെയെടുക്കാന്‍ മറക്കേണ്ട; ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത, ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു
1 min readതിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത,ഇന്ന് 9 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തമായ ന്യുന മര്‍ദ്ദമായിമാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദ്ദമായും ഒക്ടോബര്‍ 23 നു അതി തീവ്രന്യുന മര്‍ദ്ദ മായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്..
തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.. തുടര്‍ന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
2018 ന് ശേഷം ഒക്ടോബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലി കാറ്റ് ആണ് ‘Stirang’. ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലി കാറ്റ്. മേയില്‍ ‘അസാനി’ ചുഴലികാറ്റ് രൂപം കൊണ്ട് ഒഡിഷ തീരത്ത് എത്തിയിരുന്നു.ഒക്ടോബര്‍ 23 ന് ചുഴലി കാറ്റ് രൂപം കൊണ്ടാല്‍ തായ്‌ലാന്‍ഡ് നല്‍കിയ ‘Stirang’ എന്ന പേരാകും ഉപയോഗിക്കുക.
വടക്കന്‍ ആന്‍ഡമാന്‍ കടല്‍ മുതല്‍ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ തമിഴ്‌നാടിനും കേരളത്തിനും മുകളിലൂടെ ന്യുന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു.ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 22 മുതല്‍ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു