മലയാളത്തിലെ മികച്ച ക്ലൈമാക്‌സ് ഫൈറ്റ് കിരീടത്തിലേതെന്ന് ചാക്കോച്ചൻ

1 min read

മലയാളത്തിലെ മികച്ച ക്ലൈമാക്‌സ് സ്റ്റണ്ടുകളിലൊന്ന് കിരീടത്തിലേതാണെന്ന് കുഞ്ചാക്കോബോബൻ. യഥാർത്ഥ ജീവിതത്തിൽ കീരിക്കാടനെപ്പോലുള്ള ഒരാളെ സേതുമാധവന് തോൽപ്പിക്കാനാവില്ല. കാരണം കീരിക്കാടന്റെ പശ്ചാത്തലം അതാണ്. സേതുമാധവൻ അങ്ങനെയല്ല. ആൾക്കാരെ ദ്രോഹിക്കുന്ന ഒരാളല്ല. പക്ഷേ സേതുമാധവന്റെ ഓരോ ഇടിയും അത്ര ഇംപാക്ടായി തോണന്നമെങ്കിൽ അത് ബാലൻസ് ചെയ്യാനുള്ള ഭയങ്കര സ്‌ട്രോംഗായ ഒരു ഇമോഷണൽ ബാക്കിംഗുണ്ട്. അതുകൊണ്ടാണ് സേതുമാധവൻ കീരിക്കാടനെ തകർക്കണം, ജയിക്കണമെന്നൊക്കെ പ്രേക്ഷകർക്ക് തോന്നുന്നത്. ചാക്കോച്ചൻ പറയുന്നു.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം പ്രദർശനത്തിനെത്തുന്നത് 1989ലാണ്. സേതുമാധവൻ എന്ന നായകനായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രം. വില്ലൻ കീരിക്കാടൻ ജോസ്. പൊലീസാവുന്നത് സ്വപ്‌നം കണ്ടു നടന്ന സേതുമാധവൻ പ്രത്യേക സാഹചര്യത്തിൽ ഗുണ്ടയാവുന്നു, കീരിക്കാടനെ പരാജയപ്പെടുത്തുന്നു. പക്ഷേ അതോടെ ജീവിതവും സ്വപ്‌നങ്ങളും കൈവിട്ടു പോകുകയാണ് സേതുമാധവന്.

Related posts:

Leave a Reply

Your email address will not be published.