വീടിനു മുന്നിലെ കാറിനു തീയിട്ടു; അയല്‍വാസി ആശുപത്രിയില്‍
1 min read
കോട്ടയം: കറുകച്ചാല്‍ മാന്തുരുത്തിയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടതായി പരാതി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലറ്റ ചന്ദ്രശേഖരന്‍ (76) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അതേസമയം, അയല്‍വാസിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടോമിച്ചന്‍ പറഞ്ഞു. സംഭവത്തില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.