ആര്യയുടെ പുതിയ ചിത്രത്തിന്റെ ട്രൈലര്‍ പുറത്ത്.

1 min read


ആര്യ നിര്മിച്ച് ഉദയനിധി സ്റ്റാലിന്‍ തമിഴില് വിതരണം നടത്തുന്ന ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ ട്രൈലര്‍ പുറത്ത്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ എന്ന പുതിയ ചിത്രത്തില്‍ ആര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് പ്രേമികള്‍ക്ക് തെന്നിന്ത്യന്‍ സിനിമകളോട് പുതിയ താല്‍പ്പര്യമുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന പേരില്‍ ഒരു പുതിയ തമിഴ് ചിത്രം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ചെയ്യുന്നത്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യയുടെ നായിരകയായി എത്തുന്നത് മലയാളി താരം ഐശ്വര്യാ ലക്ഷ്മിയാണ്. നിര്‍മ്മാതാക്കള്‍ അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി, ഇത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നു

Related posts:

Leave a Reply

Your email address will not be published.