ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണില്‍ ചാറ്റിങ്ങ്
പ്രൈവറ്റ് ബസ് ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ്

1 min read

കൊച്ചി: ഡ്രൈവിങ്ങിനിടയില്‍ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇങ്ങനെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് അപകടത്തിനു കാരണമാകും . ഈ ദൃശ്യം യാത്രക്കാരിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് വൈറലാവുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതടക്കം ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.