കോഴിക്കോട് നാദാപുരത്ത് ക്രൂര റാഗിംഗ്, വിദ്യാര്‍ത്ഥിയുടെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി
1 min read
കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ ക്രൂര റാഗിംഗ്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന് നേരെയാണ് റാഗിംഗ് നടന്നത്. ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. 15 അംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. നാദാപുരം എംഇടി കോളേജില്‍ ഒക്ടോബര്‍ 26 നാണ് സംഭവം നടന്നത്. രക്ഷിതാക്കള്‍ പൊലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കി.