ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ ദുരന്തം; മരണം 100 കടന്നു
1 min read
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ ദുരന്തം. മരണം നൂറു കടന്നു. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം മുമ്പാണ് ഈ പാലം പുനര്‍നിര്‍മാണം നടത്തിയത്. നൂറിലേറെ പേരാണ് പാലം തകര്‍ന്ന് പുഴയില്‍ വീണത്.
അഞ്ഞൂറിലേറെ പേര്‍ പാലം തകരുമ്പോള്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. മോര്‍ബി ജില്ലയിലെ മാച്ചു നദിയിലൂടെ പാലത്തില്‍ വെച്ചാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവ് അനുശോചനം രേഖപ്പെടുത്തി.