ശീതള പാനീയത്തില്‍ ആസിഡ്: 11കാരന്‍ മരിച്ചു; നല്‍കിയത് ആരെന്ന് കണ്ടെത്താനായില്ല

1 min read

നെയ്യാറ്റിന്‍കര: സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6-ാം ക്ലാസ് വിദ്യാര്‍ഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍-സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണു പാനീയം നല്‍കിയതെന്നു കണ്ടെത്താനായിട്ടില്ല.

കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി ‘കോള’ എന്ന പേരില്‍ പാനീയം കുടിക്കാന്‍ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ജ്വരബാധിതനായി അവശനിലയില്‍ കാണപ്പെട്ട കുട്ടിയെ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.