രക്ഷാബന്ധന്‍ ഐക്യത്തിന്റെ സനാതനോത്സവം: ഷിജിത്ത്. വി

1 min read

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്‌നോളജി എംപ്ലോയീസ് സംഘ് ( ബി.എം.എസ്സ് ) സംഘടിപ്പിച്ച രക്ഷാബന്ധന്‍ മഹോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം എംപ്ലോയീസ് സംഘ് പ്രസിഡന്റ് ശ്രീ. അഭിലാഷ് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. രക്ഷാബന്ധന സന്ദേശം ആര്‍.എസ്സ്.എസ്സ് ശ്രീകാര്യം നഗര്‍ ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ശ്രീ ഷിജിത്ത് നല്‍കി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിയ്ക്ക് രാഖി കെട്ടി രക്ഷാബന്ധന ചടങ്ങിന് ആരംഭം കുറിച്ചു.

ഭാരതം എണ്ണമറ്റ ആചാരങ്ങളുടെയും ആചരണങ്ങളുടെയും നാടാണ്. ഇത്തരം ആചരണങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഭാരതത്തില്‍ നിലവിലുള്ള ആചാരങ്ങളില്‍ കാശ്മീരം തൊട്ട് കന്യാകുമാരി വരെ ഗ്രാമ,നഗര വ്യത്യാസങ്ങളില്ലാതെ, ജാതി,രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇല്ലാതെ ആചരിക്കുന്ന ഒന്നാണ് രാഖീബന്ധനം അഥവാ രക്ഷാബന്ധന മഹോത്സവം. ഭാരതത്തില്‍ ആബാലവൃദ്ധം ജനങ്ങളും സാഹോദര്യത്തിന്റെ പട്ടുനൂല്‍ ബന്ധിക്കുന്ന ഈ ചടങ്ങ് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ഭാരതം സ്വാതന്ത്ര്യ പോരാട്ടം നയിച്ച നാളുകളില്‍ ജനങ്ങളുടെ ഐക്യം കൂട്ടി ഉറപ്പിക്കാന്‍ തീവ്രദേശീയവാദിയായ ബാലഗംഗാധരനെ പോലെയുള്ള നേതാക്കള്‍ രക്ഷാബന്ധന മഹോത്സവം ഉപയോഗപ്പെടുത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്. ഗംഗാനദിയില്‍ മുങ്ങി ശുദ്ധി നേടിയ ദേശസ്‌നേഹികള്‍ തമ്മില്‍ തമ്മില്‍ രക്ഷ ബന്ധിച്ച സ്വാതന്ത്ര്യ പ്രതിജ്ഞ എടുത്തു. ഇത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും, ജനങ്ങളില്‍ ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഇന്ന് ഭാരതം വിവിധ തലങ്ങളിലുള്ള ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജന മനസ്സില്‍ ഐക്യത്തിന്റേതായ സന്ദേശം പകരുന്ന രക്ഷാബന്ധന പോലുള്ള ആചരണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഇതിന് കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകള്‍ ഭാരതത്തിന്റെ ഐക്യത്തെ എക്കാലത്തും സനാതനമായി നിലനിര്‍ത്തുന്നു എന്നും ശ്രീ ഷിജിത്ത് അഭിപ്രായപ്പെട്ടു.

ശ്രീചിത്ര എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി രഞ്ജിത് കുമാര്‍ സ്വാഗതവും, ശ്രീമതി സാജു കൃതജ്ഞതയും അറിയിച്ചു

Related posts:

Leave a Reply

Your email address will not be published.